Latest NewsNewsIndia

വാരാണസിയില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഡിസംബര്‍17, 18 തിയതികളിലാണ് പ്രധാനമന്ത്രിയുടെ വാരാണസി സന്ദര്‍ശനം. പ്രധാനമന്ത്രി ഈ ദിവസങ്ങളില്‍ കാശി സന്ദര്‍ശിക്കുമെന്നും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു.

Read Also: സാമ്പത്തിക നില അപകടകരമായ നിലയിൽ: കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല

ഡിസംബര്‍-17ന് ബാബത്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി വാരാണസിയിലെ നമോ ഘട്ടില്‍ മാ ഗംഗയെ പ്രാര്‍ത്ഥിച്ചതിന് ശേഷം കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കും . വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രാ എക്സിബിഷനും പ്രധാനമന്ത്രി അന്നേ ദിവസം സന്ദര്‍ശിച്ചേക്കുമെന്ന് ബിജെപി കാശി മേഖല അദ്ധ്യക്ഷന്‍ ദിലീപ് സിംഗ് പട്ടേല്‍ പറഞ്ഞു.

ഡിസംബര്‍ 18 ന് വാരാണസിയിലെ സ്വാര്‍വേദ് മന്ദിറില്‍ നടക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം വാരാണസിയിലെ സേവാപുരി മേഖലയില്‍ ഒരു പൊതുറാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button