KeralaNews

സര്‍വകലാശാലകളിലെ വിസി നിയമനം, സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഗവര്‍ണര്‍ കടുത്ത നടപടികളിലേയ്ക്ക്

തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സര്‍വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലകളുടെ പ്രതിനിധിയെ നല്‍കണമെന്നാവശ്യപ്പെട്ട് ഉടന്‍ രജിസ്ട്രാര്‍മാര്‍ക്ക് കത്തയക്കും. വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂര്‍ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

Read Also: വന്‍ മാരക ലഹരി മരുന്ന് വേട്ട: യുവതിയും യുവാവും അറസ്റ്റില്‍

9 സര്‍വകലാശാലാ രജിസ്ട്രാര്‍മാര്‍ക്കാണ് ഗവര്‍ണര്‍ കത്ത് നല്‍കുക. ഗവര്‍ണറുടേയും സര്‍വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button