KozhikodeKeralaNattuvarthaLatest NewsNews

ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു

കോഴിക്കോട്: ഓടുന്ന തീവണ്ടിയിൽ ചാടിക്കയറാൻ ശ്രമിച്ച വനിതാ ഡോക്ടർ വീണ് മരിച്ചു. കണ്ണൂർ റീജണൽ പബ്ളിക് ഹെൽത്ത് ലബോട്ടറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായ കോവൂർ പാലാഴി എംഎൽഎ റോഡിൽ മണലേരി താഴം ‘സുകൃത’ത്തിൽ ഡോ. എം സുജാത(54)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

കണ്ണൂരിലേക്കുള്ള യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ ഡോ. സുജാത, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ചാടിക്കയറാൻ ശ്രമിക്കവേ പ്ലാറ്റ്ഫോമിന്റെയും തീവണ്ടിയുടെയും ഇടയിൽപ്പെടുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ റെയിൽവേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി. തുടർന്ന് സുജാതയെ മെഡിക്കൽ കോളേജ് ആശുപത്രിയിെലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button