പത്തനംതിട്ട: ട്രാന്‍സ്ജെന്‍ഡറിനെ ആക്രമിച്ച് പണം തട്ടിയെടുത്തതായി പരാതി. അഹല്യ എന്നയാളുടെ 7000 രൂപയാണ് തട്ടിയെടുത്തത്. തുടർന്ന്, അക്രമി സ്കൂട്ടറില്‍ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. തന്റെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നും അഹല്യ ആരോപിച്ചു. സംഭവത്തിൽ അഹല്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments