PathanamthittaKeralaNattuvarthaLatest NewsNews

ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ

റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42) ആണ് പിടിയിലായത്

റാന്നി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ. റാന്നി പുല്ലൂപ്രം തടത്തിൽ വീട്ടിൽ സാജൻ എന്ന് വിളിക്കുന്ന ടി.എ. സുരേഷ് (42) ആണ് പിടിയിലായത്. വെച്ചൂച്ചിറ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.

റാന്നി ഡിപ്പോയിലെ ഡ്രൈവറായ ഇയാൾ ഫോണിലൂടെ പരിചയപ്പെട്ട വെച്ചൂച്ചിറ സ്വദേശിനിയെ വശീകരിച്ച് വിവാഹ വാഗ്ദാനം ചെയ്തശേഷം പലസ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയശേഷം നാ​ലു​വ​ർ​ഷ​മാ​യി യു​വ​തി​യു​ടെ വെ​ച്ചൂ​ച്ചി​റ​യി​ലെ വീ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെച്ചാണ് പീ​ഡി​പ്പി​ച്ച​ത്. യുവതി ഇന്നലെ സ്റ്റേഷനിൽ നൽകിയ പരാതിപ്രകാരം മൊഴി രേഖപ്പെടുത്തി.

Read Also : കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വെച്ചൂച്ചിറ ​പൊലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് സുരേഷ്. യുവതിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതിയിൽ രേഖപ്പെടുത്തി.

ശാസ്ത്രീയ പരിശോധനകൾ നടത്തി പൊലീസ് തെളിവുകൾ ശേഖരിച്ചു. എസ്.സി.പി ഓമാരായ പി.കെ. ലാൽ, ശ്യാം, അൻസാരി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button