KeralaLatest NewsNews

ഡോ.റുവൈസ് സ്ത്രീധന വിരുദ്ധ പ്രതി‍ജ്ഞ എടുത്ത എസ്.എഫ്.ഐക്കാരൻ; സര്‍ക്കാര്‍ മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോടതി റിമാൻഡ് ചെയ്ത ഡോ. റുവൈസ് എസ്എഫ്ഐക്കാരനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. സ്ത്രീധന വിരുദ്ധ പ്രതി‍ജ്ഞ എടുത്ത എസ്എഫ്ഐക്കാരനാണ് റുവൈസെന്നും സര്‍ക്കാരും എസ്എഫഐയും മറുപടി പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഷഹ്‍നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായതിന് പിന്നാലെ റുവൈസിനെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പും നടപടി കടുപ്പിച്ചു. പ്രണയിച്ച ശേഷം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹത്തിൽ നിന്ന് പിൻമാറിയതിലെ നിരാശയാണ് ആത്മഹത്യക്ക് പിന്നിലെന്ന് പോലീസ് അറിയിച്ചു. റുവൈസിനെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button