
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ പുൽപ്പാറ വീട്ടിൽ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട ബിനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. നിജോ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.
മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments