Latest NewsKeralaCricketNewsSports

‘എനിക്കായി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല’: വിമർശകരോട് സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) കളിക്കുമ്പോൾ സഞ്‍ജു സാംസൺ തന്റെ കഴിവ് പല തവണ തെളിയിച്ചതാണ്. എന്നിരുന്നാലും, ഇന്ത്യക്കായി കളിക്കുമ്പോൾ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്‍ജുവിന് കഴിയാറില്ല. അവസരങ്ങൾ ലഭിച്ചപ്പോഴൊന്നും സ്ഥിരത നിലനിർത്തിയില്ല. ഈ സമയങ്ങളിലൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സഞ്‍ജുവിന് കഴിഞ്ഞില്ല. 21 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 19.68 ശരാശരിയിലും 133.57 സ്‌ട്രൈക്ക് റേറ്റിലും 374 റൺസ് മാത്രമാണ് സാംസണിനുള്ളത്. തന്റെ ശൈലി മാറ്റിയാൽ സഞ്ജു രക്ഷപ്പെടുമെന്ന ഉപദേശം താരത്തിന് പലപ്പോഴും ലഭിച്ചിട്ടുണ്ട്.

കുറച്ച് സമയം ക്രീസിൽ നിലയിറപ്പിച്ച് കളിച്ചാൽ സഞ്ജുവിന് വലിയ റൺ നേടാമെന്നും അത് ശ്രമിക്കാത്തത് ആണ് കുഴപ്പം എന്നുമാണ് പലരും പറയുന്ന പരാതി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സൗത്താഫ്രിക്കൻ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്തിയില്ല. ആദ്യ പന്ത് മുതൽ ആഞ്ഞടിച്ച് കളിക്കുന്ന രീതി സഞ്ജു മാറ്റണമെന്നും പന്ത് ശ്രദ്ധിച്ച് ബാറ്റ് വീശിയാൽ ഒരുപക്ഷെ നല്ലൊരു ഭാവി ഉണ്ടായേക്കാമെന്നുമാണ് പലരും ഉപദേശിക്കുന്നത്. ഇത്തരം ഉപദേശകർക്ക് കൃത്യമായ മറുപടി നൽകുകയാണ് താരം.

ടീമിനായി കളിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ആരോടും ഒന്നും തെളിയിക്കേണ്ട ആവശ്യമില്ലെന്നും സാംസൺ കൂട്ടിച്ചേർത്തു. ‘എനിക്ക് ആദ്യ പന്തിൽ ഒരു സിക്‌സർ അടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, ഞാൻ അതിന് പോകും. ഞാൻ പരാജയപ്പെട്ടാൽ മറ്റുള്ളവർ എന്ത് പറയുന്നു എന്നത് ഞാൻ കാര്യമാക്കുന്നില്ല. എനിക്കായി കളിക്കുന്നതിലാണ് എന്റെ ശ്രദ്ധ, മറ്റുള്ളവരോട് ഒന്നും തെളിയിക്കേണ്ട ആവശ്യം എനിക്കില്ല’, സഞ്ജു പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button