മാർത്താണ്ഡം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതിയുമായി യുവതി. കുഴിത്തുറയിൽ വിവാഹാവശ്യങ്ങൾക്ക് ഭക്ഷണം തയാറാക്കുന്ന കൊല്ലം സ്വദേശിയായ മുപ്പതുകാരിയെ തിരുവനന്തപുരം സ്വദേശി പീഡിപ്പിച്ചുവെന്നാണ് പരാതി.
തിരുവനന്തപുരം പുന്നച്ചൽകോണം ഒറ്റശേഖരമംഗലം സ്വദേശി ഭരത് കൃഷ്ണനെതിരെയാണ് പരാതി. ഇയാൾ പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച് പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ കൈക്കലാക്കി മുങ്ങുകയുമായിരുന്നു. ഇപ്പോൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ യാതൊരു വിവരവുമില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
Read Also : ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ല, ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കും: മുഖ്യമന്ത്രി പിണറായി വിജയന്
സംഭവത്തിൽ മാർത്താണ്ഡം വനിതാ പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Post Your Comments