KeralaNews

3 ലക്ഷം പരാതികള്‍ ആയി, ഇതില്‍ നടപടിയെടുക്കുക അസാധ്യമെന്ന് മുഖ്യന്റെ വെളിപ്പെടുത്തല്‍

എത്ര പരാതികള്‍ ഉണ്ടെങ്കിലും അത് തീര്‍പ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മലക്കം മറിയുന്നു

എറണാകുളം: എത്ര പരാതികള്‍ ഉണ്ടെങ്കിലും അത് തീര്‍പ്പാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മലക്കം മറിയുന്നു. ഇന്നലെവരെ 3,00 ,571പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക വലിയ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ തന്നെ  പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ

മുഖ്യമന്ത്രി അങ്കമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നവകേരള സദസ് ജനാധിപത്യത്തിന്റെ മാത്രമല്ല, ഭരണനിര്‍വ്വഹണത്തിന്റെ കൂടി പുതിയ ഒരു മാതൃക ഉയര്‍ത്തുകയാണ്. ഓരോ വേദിയിലും തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനും പരിഹാരം കാണാനുമായി ഇന്നലെവരെ 3,00 ,571പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button