MalappuramKeralaNattuvarthaLatest NewsNews

ഫാം ​ഹൗ​സി​ന്റെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി: മൂന്ന് പേർ അറസ്റ്റിൽ

കാ​വ​നൂ​ർ സ്വ​ദേ​ശി അ​ക്ക​ര​മ്മ​ൽ മു​ക്ക​ണ്ണ​ൻ മു​ഹ​മ്മ​ദ് കാ​സിം (38), മ​മ്പാ​ട് പൊ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഷ​മീം (35), ആ​മ​യൂ​ർ സ്വ​ദേ​ശി സ​മീ​ർ കു​ന്നു​മ്മ​ൽ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

മ​ഞ്ചേ​രി: ഫാം ​ഹൗ​സി​ന്റെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തി​യ​ മൂ​ന്ന് പേ​ർ പൊലീസ് പി​ടി​യി​ൽ. കാ​വ​നൂ​ർ സ്വ​ദേ​ശി അ​ക്ക​ര​മ്മ​ൽ മു​ക്ക​ണ്ണ​ൻ മു​ഹ​മ്മ​ദ് കാ​സിം (38), മ​മ്പാ​ട് പൊ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഷ​മീം (35), ആ​മ​യൂ​ർ സ്വ​ദേ​ശി സ​മീ​ർ കു​ന്നു​മ്മ​ൽ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​സി​മി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ൽ താ​മ​സി​ക്കു​ന്ന മ​റ്റു ര​ണ്ട് പേ​രാ​ണ് ഇ​യാ​ൾ ഏ​ൽ​പ്പി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഫാ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 52 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു.തു​ട​ർ​ന്ന് കാ​സി​മി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 90 ഗ്രാ​മും ക​ണ്ടെ​ത്തി. അ​രീ​ക്കോ​ട് മൈ​ത്ര​യി​ൽ ഫാം ​ന​ട​ത്തു​ന്ന​തി​ന്റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു മൂ​വ​രു​മെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

Read Also : കെഎസ്ഇബിയുടെ അലൂമിനിയം കമ്പികള്‍ മോഷ്ടിച്ചു: മൂന്നു പേർ പിടിയിൽ

എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡും മ​ല​പ്പു​റം ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും മ​ഞ്ചേ​രി റേ​ഞ്ച് പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​ർ സം​ഘം വ​ല​യി​ലാ​യ​ത്. മ​ഞ്ചേ​രി റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ടി. ഷി​ജു, എ​ക്സൈ​സ് ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ല സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ പി.​കെ. മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ടി. ​ഷി​ജു​മോ​ൻ, പ്രി​വ​ന്റീവ് ഓ​ഫീസ​ർ കെ.​എം. ശി​വ​പ്ര​കാ​ശ്, പ്രി​വ​ൻ​റി​വ് ഓ​ഫീസ​ർ ഗ്രേ​ഡു​മാ​രാ​യ മു​ഹ​മ്മ​ദാ​ലി, സു​ഭാ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ രാ​ജ​ൻ നെ​ല്ലി​യാ​യി, ജി​ഷി​ൽ നാ​യ​ർ, ഇ. ​അ​ഖി​ൽ ദാ​സ്, കെ. ​സ​ച്ചി​ൻ​ദാ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​ധ​ന്യ, എ​ക്സൈ​സ് ഡ്രൈ​വ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button