ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂളിലേക്ക് പോകാൻ ബസ് കിട്ടിയില്ല: വീട്ടിലേക്ക് മടങ്ങിയ വിദ്യാത്ഥിക്ക് ദാരുണാന്ത്യം

വിളപ്പിൽശാല സ്വദേശി ആകാശ്(17) ആണ് മരിച്ചത്

വിളപ്പിൽശാല: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ്(17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആകാശ്.

Read Also : പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും: അമിത് ഷാ

സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിച്ചത്. വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാൻ പറഞ്ഞ ശേഷം നാട്ടുകാരൻ അവിടെ നിന്നും മടങ്ങി.

കുറേ കഴിഞ്ഞ് ഇതു വഴി നടന്നു പോയവരാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ആകാശിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്സ് രോഗം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button