
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയെന്ന പരാതിയിൽ കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്. ‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്, കുടുംബം ഒരു മോശം സ്ഥലമാണ്, എന്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്,’ തുടങ്ങിയ പരാമർശങ്ങൾ നടത്തിയ ഒരാളെ തങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്.
അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ വിദ്യാർഥികൾ പറഞ്ഞില്ലെന്നും പികെ നവാസ് കൂട്ടിച്ചേർത്തു.
പികെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നവകേരള സദസ്: പരാതികളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു നിർദേശം
“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്” “വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്” “കുടുംബം ഒരു മോശം സ്ഥലമാണ്” “എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്” (ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
Post Your Comments