അധിക കടമെടുപ്പിന് കേന്ദ്രം അനുവദിക്കാത്തതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പോയെങ്കിലും അനുകൂലമായ വിധിയല്ല അവിടെ നിന്ന് വന്നത്. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത ആണ് ഇതിനെല്ലാം കാരണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പിടിപ്പുകേടാണ് എല്ലാത്തിനും കാരണമെന്ന് ആവർത്തിച്ച് ജിതിൻ ജേക്കബും രംഗത്തെത്തി.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കടം എടുത്ത് മുടിഞ്ഞു നിൽക്കുന്ന കേരളത്തെ കൂടുതൽ കടം എടുക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല എന്ന് പറഞ്ഞ് പിണറായി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി..
കേസിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ ഭരണഘടനാ ബെഞ്ചിന് വിടുകയും ചെയ്തു..! ചുരുക്കത്തിൽ അടുത്ത ഒരു രണ്ട് മൂന്ന് കൊല്ലത്തേക്ക് ഇനി ഇതും പറഞ്ഞ് സുപ്രീം കോടതിയിൽ ചെല്ലാൻ പോലും പറ്റില്ല..!
പി വി ക്ക് തോൽവി ഒരു പുതുമ അല്ലല്ലോ.. പി വിയെ ചതിച്ച മഹാൻ പത്തനംതിട്ടയിൽ ഒന്നും അറിയാത്ത പോലെ പുതിയ ഊഡായിപ്പുമായി നടപ്പുണ്ട്. പി വി ക്ക് ഇത് നേരത്തെ അറിയാവുന്നത് കൊണ്ടാണെന്നു തോന്നുന്നു യഥാർത്ഥ സാമ്പത്തീക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥിനെ സാമ്പത്തീക ഉപദേഷ്ട്ടാവായി കൊണ്ടുവന്നത്. പക്ഷെ അപ്പോഴേക്കും സ്വയം പ്രഖ്യാപിത സാമ്പത്തീക ശാസ്ത്രജ്ഞൻ എല്ലാം നശിപ്പിച്ചിരുന്നു. അത് മനസിലാക്കി ഗീത ഗോപിനാഥ് സ്ഥലം വിട്ടു..
ഇതിൽ കോളടിച്ചത് കപിൽ സിബൽ എന്ന സുപ്രീം കോടതി വക്കീൽ ആണ്. എല്ലാ കേസുകളിലും തോൽക്കും എങ്കിലും പി വി സർക്കാരിന്റെ എല്ലാ കേസുകളും വാദിക്കാൻ കപിൽ സിബൽ ആണ് എത്തുക.
കടം വാങ്ങാൻ അനുവദിക്കണം എന്ന് പറഞ്ഞു നടത്തിയ കേസിൽ ഇതുവരെ കപിൽ സിബലിനു വക്കീൽ ഫീസ് ആയി ഏതാണ്ട് 2.5 കോടി രൂപ കൊടുക്കാൻ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്..
ഇനി ആ 2.5 കോടിക്ക് എവിടെ നിന്ന് കടം വാങ്ങുമോ ആവോ…!
പി വി ഭരണത്തിൽ ആകെ കോളടിച്ചത് കപിൽ സിബലിനെ പോലെയുള്ള അപൂർവം വ്യക്തികൾക്ക് മാത്രമാണ്.
ഇന്ത്യയുടെ രാഷ്ട്രപതിക്ക് എതിരെ പോലും നമ്മുടെ പി വി സുപ്രീം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട് എന്നോർക്കണം. അതിന്റെ വിധിയും എന്താകും എന്ന് പറയേണ്ടല്ലോ. അതും പി വി സർക്കാരിന് ആയി വാദിക്കുക കപിൽ സിബൽ ആയിരിക്കും. അപ്പോഴും നികുതിപ്പണത്തിൽ നിന്ന് കോടികൾ ഫീസ് ആയി കൊടുക്കേണ്ടി വരും.
പി വിക്ക് ആകെ കിളി പോയി എന്നാണ് തോന്നുന്നത്. മറ്റു സംസ്ഥാനങ്ങൾ കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, പി വി ഇന്ത്യൻ രാഷ്ട്രപതിക്ക് എതിരെ വരെ കേസ് നടത്തി തോറ്റു തുന്നം പാടി വെറും കോമാളി ആയി മാറുന്നു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടിയാൽ പോലും ബ്രേക്കിങ്ങ് ന്യൂസ് ആണ് കേരളത്തിൽ എന്നോർക്കണം. അത്രമാത്രം നശിപ്പിച്ചു കേരളത്തെ. ചെലവിന് പണം ഇല്ലെങ്കിൽ കടം മേടിക്കണം, ആരും കടം തന്നില്ലെങ്കിൽ ആവശ്യത്തിന് നോട്ട് അച്ചടിക്കണം എന്ന് പറയുന്ന വട്ടനെയൊക്കെ സാമ്പത്തീക വിദഗ്ധൻ എന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് ഏൽപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു ഇതുപോലെ സംഭവിക്കും എന്ന്.
പി വി യുടെ ധൂർത്തും ആർഭാടവും കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി. ഇതുപോലൊരു നാറിയ ഭരണം കേരള ജനത കണ്ടിട്ടില്ല..
Post Your Comments