Latest NewsIndiaNews

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആറായിരം രൂപയില്‍ നിന്ന് ഉയര്‍ത്തുമോ?: വ്യക്തമാക്കി കൃഷിമന്ത്രി

ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദ്ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് വ്യക്തമാക്കി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരം പ്രതിവര്‍ഷം ആറായിരം രൂപയാണ് കര്‍ഷകര്‍ക്കു നല്‍കുന്നത് എന്നും ഇത് തുടരുമെന്നും മന്ത്രി അറിയിച്ചു.

മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയത്തെ നേരിടുന്ന തമിഴ്നാടിനെ ചേര്‍ത്തുനിര്‍ത്താന്‍ കേരളം

2018ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ഇതുവരെ 2.18 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. രണ്ടായിരം രൂപയുടെ മൂന്നു ഗഡുക്കളായാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. 11 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടിയതായും കൃഷിമന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്കു നേരിട്ട് അക്കൗണ്ടില്‍ പണം എത്തിക്കുന്ന ലോകത്തെ തന്നെ വലിയ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ സമ്മാന്‍ നിധി എന്ന് നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button