ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് വികാരാധീനമായ കത്തുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാര്‍ഷിക ബില്ലിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കര്‍ഷക സംഘടനകള്‍ ബില്ലിനെ സ്വാഗതം ചെയ്തു കഴിഞ്ഞെന്നും അവരെല്ലാം തന്നെ വളരെയേറേ സന്തോഷവാന്‍മാരാണെന്നും തോമര്‍ കത്തിലൂടെ വ്യക്തമാക്കി.
Read Also : വീട്ടില്‍ ധനനാശം ഉണ്ടാകാന്‍ ഇതുമതി
‘രാജ്യത്തെ കൃഷി മന്ത്രി എന്ന നിലയില്‍ കര്‍ഷകരുടെ സമ്മര്‍ദ്ദം ഒഴിവാക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. കേന്ദ്രസര്‍ക്കാരിനും കര്‍ഷകര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ട മതിലിനെ തുറന്നുകാണിക്കുക എന്നതും പ്രധാനമാണ്. ഞാന്‍ വളർന്നതും ഒരു കര്‍ഷക കുടുംബത്തിലാണ്. കാര്‍ഷിക മേഖലയിലുണ്ടാകുന്ന വെല്ലുവിളികള്‍ കണ്ടാണ് ഞാനും വളര്‍ന്നത്. മഴക്കാലത്തെ വിഷമകരമായ സാഹചര്യവും മണ്‍സൂണിലെ സന്തോഷവും എനിക്ക് നന്നായി അറിയാം’. തോമര്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങളിലൂടെ നിരവധി കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പ്രയോജനം ലഭിക്കുന്നത്. എന്നാല്‍, കാര്‍ഷിക ബില്ലിനെതിരായി ചിലര്‍ വ്യാജ പ്രചാരണം നടത്തുകയാണ്. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അവ എതിരാളികള്‍ക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മാത്രമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments