തൃശൂർ: കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സമൂഹ അടുക്കള മാത്രം പോലീസ് അടച്ചതിനെതിരെയും,സിപിഎമ്മിന്റെയും സിപിഐയുടേയും അടുക്കള പ്രവർത്തിപ്പിക്കാൻ പോലീസ് ഒത്താശ ചെയ്തെന്നു ആരോപിച്ച് മന്ത്രിയുടെ അന്തിക്കാടുള്ള വീടിന് മുന്നിൽ അടുപ്പ് കൂട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതി തടയാൻ എത്തിയ തടയാനെത്തിയ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രതിധേഷക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
Post Your Comments