തിരുവനന്തപുരം: 13 ഒരു ദുശ്ശകുനമെന്നാണ് പൊതുവില് വിശ്വാസം. അതുകൊണ്ടു തന്നെ 13 നമ്പർ സ്റ്റേറ്റ് കാർ പല മന്ത്രിമാരും ഒഴിവാക്കാൻ ശ്രമിച്ചത് വാർത്തകളിൽ നേടിയിരുന്നു. 2011 ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തു 13-ാം നമ്പര്‍ കാര്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം എത്തിയ പിണറായി സര്‍ക്കാരില്‍ മന്ത്രി തോമസ് ഐസക്ക് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. തുടക്കത്തില്‍ കാര്‍ ഒഴിവാക്കാന്‍ മന്ത്രിമാര്‍ ശ്രമിച്ചത് വിവാദമായതോടെയാണ് ഐസക് കാര്‍ ഏറ്റെടുത്തത്. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു അദ്ദേഹം.
രണ്ടാം പിണറായി സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രിയായ പി പ്രസാദിനാണ് 13 -ആം നമ്പർ സ്റ്റേറ്റ് കാർ. മണ്ണ് സംരക്ഷണം, കാര്‍ഷിക സര്‍വകലാശാല, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എന്നിവയും പ്രസാദിന്റെ ചുമതലകളാണ്.
ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. 2006 ല്‍ വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് എം എ ബേബിയായിരുന്നു ഈ കാര്‍ ഏറ്റെടുത്തത്.
Post Your Comments