കണ്ണൂർ: സിറ്റി തയ്യിലിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. തയ്യിൽ ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ പളളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 27-ന് പുലർച്ചയാണ് കവർച്ച നടന്നത്. പുലർച്ച മൂന്നരയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരൻ മോഷ്ടാക്കളെ കണ്ടിരുന്നു. ജീവനക്കാരനെ കണ്ടതോടെ മോഷ്ടാക്കൾ സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
ഒരാളെ മലപ്പുറത്ത് വെച്ചും മറ്റു രണ്ടു പേരെ കണ്ണൂരിൽ വെച്ചുമാണ് സിറ്റി ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments