തൃശൂര്‍: സുരേഷ് ഗോപി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണ കോപ്പുകൂട്ടി വന്നിട്ടും ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഇവിടെ വലിയതെന്തോ സംഭവിക്കുമെന്നാണ് ബി.ജെ.പിക്കാര്‍ പറഞ്ഞുപരത്തുന്നതെന്നും അദ്ദേഹം പത്രസമ്മേളത്തില്‍ പറഞ്ഞു.
Read Also: ഏറ്റവും വിലക്കുറവിൽ കിടിലൻ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ! മുടക്കേണ്ടത് വെറും 18 രൂപ മാത്രം
രാഹുല്‍ ഗാന്ധിയെ പോലെയൊരാള്‍ മത്സരിക്കേണ്ടത് ആര്‍ക്കെതിരെ എന്നത് ആലോചിക്കേണ്ടത് കോണ്‍ഗ്രസാണ്. ബി.ജെ.പിക്കെതിരെയാണോ എല്‍.ഡി.എഫിനെതിരെയാണോ മുഖ്യമന്ത്രി ചോദിച്ചു. ‘ബി.ജെ.പിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് പറയാന്‍ പറ്റുമോ? ആ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ആലോചിക്കേണ്ടതാണ്. ഇന്ത്യാമുന്നണിയല്ല രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. പൊതുവായി ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതിന്റെ ഭാഗമായി ഉണ്ടായ കൂട്ടായ്മയാണ് അത്. ഓരോ പാര്‍ട്ടിയും ഏത് സ്ഥാനാര്‍ത്ഥിയെ എവിടെ നിര്‍ത്തുന്നുവെന്നത് ഇന്ത്യാ മുന്നണി ആലോചിക്കുന്നില്ല. ഇടുതുമുന്നണിയുടെ സ്ഥാനാര്‍ഥി വയനാട്ടില്‍ ഉണ്ടാവും. ഇന്ത്യാമുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ കേരളത്തില്‍ ഇടുതുമുന്നണിയുടെ പ്രധാന എതിരാളി ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്ന് പിണറായി ചോദിച്ചു.
Post Your Comments