ഭുവനേശ്വര്‍: സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് സ്വന്തം സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒഡിഷയിലെ കണ്ഡമല്‍ ജില്ലയിലെ ചകപാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.യുവതിയുടെ സഹോദരനെയും നാല് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
Read Also: ‘ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു’: സാനിയയ്ക്ക് നേരെ അധിക്ഷേപം
സഹോദരന് ഭാര്യാ സഹോദരിയുമായുള്ള രഹസ്യബന്ധം യുവതി മനസിലാക്കുകയും അത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
സിയാലിയുടെ ഇല പൊറുക്കാനായി കാട്ടിലേക്ക് പോയ സമയത്താണ് സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. തടയാന്‍ ശ്രമിച്ച യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കൊടാലികൊണ്ട് ആക്രമിക്കുകയായിരുന്നു.
നവംബര്‍ 6 ന് സഹോദരന്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും പിറ്റേന്ന് അഴുകിയ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
Post Your Comments