Latest NewsNewsIndia

ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പ്: നൂറിലേറെ ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാൻ നീക്കവുമായി കേന്ദ്രം

ഡൽഹി: ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിക്ഷേപ തട്ടിപ്പുകള്‍ക്കായി പ്രവര്‍ത്തിക്കുന്ന നൂറിലേറെ ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാനുള്ള നടപടി ആരംഭിച്ച് കേന്ദ്രം. ചൈന നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ഇന്ത്യ ആംരഭിച്ച ഏറ്റവും പുതിയ നടപടിയാണിത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോട് ചൈനീസ് വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഇന്ത്യയുടെ പ്രതിരോധത്തിനും, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും, പൊതു ക്രമത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 250 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 138 ബെറ്റിംഗ് ആപ്പുകളും 93 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. ടിക് ടോക്, സെന്‍ഡര്‍, ഷെയ്ന്‍, ക്യാംസ്‌കാനര്‍ അടക്കമുള്ള ആപ്പുകളും ഇതോടൊപ്പം നിരോധിച്ചിരുന്നു.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 15 സെ.മീ.കൂടി ഉയർത്തും: ജാഗ്രതാ നിർദ്ദേശം

ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അധികാരികള്‍ പറയുന്നതനുസരിച്ച്, ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ സെന്‍സിറ്റീവായ ഡാറ്റ ശേഖരിക്കുകയും പ്രധാനപ്പെട്ട അനുമതികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. ചൈനയിലെ സെര്‍വറുകള്‍ ഏറ്റെടുക്കുന്ന ഈ ഡാറ്റ തെറ്റായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button