മാന്നാർ: ചെന്നിത്തല പുത്തുവിള പടിക്ക് സമീപമുള്ള സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ ജീവനക്കാരിയെ ആക്രമിക്കുകയും സൂപ്പർ മാർക്കറ്റിന് നാശം വരുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചെന്നിത്തല പുത്തൻ കോട്ടക്കകം കോയിക്കൽ പടീറ്റതിൽ ശിവൻകുട്ടി മകൻ പ്രശാന്തി(27)നെ ആണ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നവംബർ 29-ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ചെന്നിത്തല പുത്തുവിളപടിയിലുള്ള എൻആർസി സൂപ്പർ മാർക്കറ്റിന്റെ ഓഫീസിൽ അതിക്രമിച്ചു കയറിയ പ്രതി ജീവനക്കാരി എസ് രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പ് തുറന്ന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. മൂക്കിൽ നിന്നും രക്തം വാർന്ന യുവതിയെ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തതായി സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് പറഞ്ഞു.
Read Also : ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന തെറ്റായ നയപരിപാടികളെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല: പിണറായി വിജയൻ
മറ്റുള്ള ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്ഷപെടുകയായിരുന്നു. തുടർന്ന്, യുവതിയും സൂപ്പർ മാർക്കറ്റ് ഉടമയും പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments