തിരുവമ്പാടി: 3.4 കിലോ കഞ്ചാവുമായി മംഗളൂരു സ്വദേശികളായ രണ്ട് യുവാക്കൾ കൂടരഞ്ഞിയിൽ അറസ്റ്റിൽ. മംഗളൂരു കൊണാജെ ഗ്രാമചാവടി പജീർ അംജദ് ഇക്തിയാർ(28), മംഗളൂരു ജോക്കട്ടെ നിഷ അപ്പാർട്മെന്റിൽ അൻസാർ നവാസ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9.45-ന് കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. കള്ളിപ്പാറയിൽ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപന.
Read Also : വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ
കോഴിക്കോട്, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്കു വേണ്ടി തമിഴ്നാട്ടിലെ തേനിയിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. കിലോക്ക് 10,000 രൂപക്ക് തേനിയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് കിലോക്ക് 40,000 രൂപക്കാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
അംജദ് ഇക്തിയാർ നാലു വർഷം മുമ്പ് ആന്ധ്രയിൽ കഞ്ചാവ് കേസിൽ ജയിലിലായിരുന്നു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments