എറണാകുളം: വിവാദങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായിയും സംഘവും നടത്തുന്ന നവകേരള സദസ് മുന്നോട്ട് പോകുകയാണ്. ഇതിനിടെ നവകേരള സദസിനായി വ്യാപാരസ്ഥാപനങ്ങളില്‍ ദീപാലങ്കാരം നടത്തണമെന്ന് വിചിത്ര നിര്‍ദ്ദേവുമായി ലേബര്‍ ഓഫീസര്‍ രംഗത്ത് എത്തി. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ജയപ്രകാശിന്റെ നിര്‍ദ്ദേശം.
Read also: ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി: അന്വേഷണം
വാട്സ് ആപ് ഗ്രൂപ്പ് വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്. തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം.
നവകേരള സദസ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തിയതികളില്‍ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments