ചെന്നൈ: മിഗ്ജൗമ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കിമി മാത്രം അകലെയാണ് . തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ നാളെ രാവിലെയോടെ മിഗ്ജൗമ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
Read Also: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം: പള്ളി വികാരി അറസ്റ്റില്‍
പുതുച്ചേരി, ചെന്നൈ, വടക്കന്‍ തമിഴ്‌നാടിന്റെ തീര മേഖലകളില്‍ അതിശക്തമായ കാറ്റും തീവ്ര മഴയുമാണ് ലഭിക്കുന്നത്. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് വടക്ക് ദിശ മാറി തെക്ക് ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിക്കും. ഇതേത്തുടര്‍ന്ന് കനത്ത മഴയും കാറ്റും തെക്കന്‍ ആന്ധ്ര പ്രദേശിലും, തീരമേഖലയിലും വ്യാപിക്കും.
Post Your Comments