KeralaLatest NewsNews

ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം: പള്ളി വികാരി അറസ്റ്റില്‍

കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പള്ളി വികാരി അറസ്റ്റില്‍. പള്ളി വികാരിയെ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസാണ് പിടിയിലായത്. മംഗളൂരുവില്‍ നിന്നും പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു സംഭവം.

Read Also: വിവാദങ്ങളുടെ അകമ്പടിയോടെ നവകേരള സദസ് മുന്നോട്ട്, മുഖ്യമന്ത്രിയും പരിവാരങ്ങളും എത്തുമ്പോള്‍ കടകളില്‍ ദീപാലങ്കാരം വേണം

ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിക്ക് നേരെയാണ് ലൈംഗിക അതിക്രമം നടന്നത്. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിനെ അറിയിച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍ഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button