റായ്‌പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട വാതുവെപ്പ് ആപ്പ് വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനധികൃത വാതുവെപ്പ് നടത്തിപ്പുകാർ നൽകിയ ഹവാല പണം കോൺഗ്രസ് ഉപയോഗിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മഹാദേവ് വാതുവെപ്പ് ആപ്പ് പ്രൊമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയെന്ന ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘പറയുന്നത് ചെയ്യുക എന്നതാണ് ഭാരതീയ ജനതാ പാർട്ടിയുടെ ട്രാക്ക് റെക്കോർഡ്. ഛത്തീസ്ഗഡ് രൂപീകരിച്ചത് ബിജെപിയാണ്, ഛത്തീസ്ഗഡിനെ ബിജെപി രൂപപ്പെടുത്തിയെടുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ നുണകളുടെ കെട്ട് ബിജെപിക്ക് മുന്നിൽ നിൽക്കുന്നു. അഴിമതിയിലൂടെ ഖജനാവ് നിറയ്ക്കുക എന്നതിനാണ് കോൺഗ്രസ് പാർട്ടിയുടെ മുൻഗണന,’ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് കൊണ്ട് മോദി വ്യക്തമാക്കി.
ദീപാവലിയ്ക്ക് 21 ലക്ഷം ദീപങ്ങള്‍ തെളിയിച്ച് റെക്കോര്‍ഡിടാന്‍ അയോധ്യ
‘കോൺഗ്രസ് പാർട്ടിയുടെ ഛത്തീസ്ഗഡ് സർക്കാർ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല, മഹാദേവന്റെ പേര് പോലും അവർ വിട്ടുകളഞ്ഞില്ല. രണ്ട് ദിവസം മുമ്പ്, റായ്‌പൂരിൽ ഒരു വലിയ ഓപ്പറേഷൻ നടന്നു. വൻ കറൻസി നോട്ടുകളുടെ ശേഖരം കണ്ടെത്തി. പണം ചൂതാട്ടക്കാരുടെയും പന്തയം വെക്കുന്നവരുടെതുമാണെന്ന് ആളുകൾ പറയുന്നു. കൊള്ളയടിച്ച പണം കൊണ്ട് കോൺഗ്രസ് നേതാക്കൾ അവരുടെ വീടുകൾ നിറയ്ക്കുകയാണ്. അതിന്റെ കണ്ണികൾ ആരിലേക്ക് നീളുന്നുവെന്ന് മാധ്യമ റിപ്പോർട്ടിൽ കാണാം. ഈ കുംഭകോണത്തിൽ പ്രതികളായ ദുബായിൽ ഇരിക്കുന്നവരുമായി എന്ത് ബന്ധമാണുള്ളതെന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഛത്തീസ്ഗഡിലെ ജനങ്ങളോട് പറയണം,’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments