KeralaLatest News

ക്ഷാമബത്ത കുടിശ്ശിക: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങി ധനമന്ത്രിയുടെ ഭാര്യയും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ഭാര്യ ഡോ. ആശ. കോളേജ് അധ്യാപകരുടെ ആനുകൂല്യങ്ങളിലെ കുടിശിക ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുക്കുകയായിരുന്നു അവർ.

കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നല്‍കുക എന്ന ആവശ്യവുമായാണ് കോളജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ സെക്രട്ടേറിയറ്റ് ധര്‍ണയും ഉപവാസവും നടത്തിയത്. സംഘടനയുടെ വനിതാ വിഭാഗം കണ്‍വീനറാണ് ഡോ.ആശ.

ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ സേവന പ്രശ്നങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തിനെതിരെയാണ് സമരമെന്നും സംഘടനയുടെ സമരപ്രഖ്യാപന രേഖ പറയുന്നു. കേന്ദ്ര സര്‍ക്കാരിനും യുജിസിക്കും എതിരെയും സമരക്കാര്‍ മുദ്രാവാക്യം ഉയര്‍ത്തി.

നവകേരള സദസ്സിലെ പ്രസംഗത്തില്‍ ശമ്പളക്കുടിശ്ശിക നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞതു തെറ്റാണെന്നും കോളേജ് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ക്ഷാമബത്തയില്‍ 29 ശതമാനമാണ് കോളേജ് അധ്യാപകരുടെ കുടിശ്ശിക. കേന്ദ്രാവഗണനയ്‌ക്കെതിരേ നവകേരള സദസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം പ്രസംഗിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയുള്ള സി.പി.എം. സംഘടനയുടെ സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button