Latest NewsKeralaNews

ചുഴലിക്കാറ്റ് കരതൊടും, റെഡ് അലര്‍ട്ട്, 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും: അതീവ ജാഗ്രത

ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വടക്കന്‍ തീരദേശ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തീരദേശ തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവാസ്ഥാ വിഭാഗം അറിയിച്ചു. അതേസമയം, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിലും ഇന്നും നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: വിജയകാന്ത് ആരോഗ്യവാൻ, വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് : നടന്റെ ഭാര്യ പ്രേമലത

തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഈ സാഹചര്യത്തില്‍ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്‌നാട് സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് . ഇതോടെ ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പുതുച്ചേരിയിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കല്‍, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ നാലിന് രാവിലെയോടെ മിഷോങ് ചുഴലിക്കാറ്റ് തെക്കന്‍ ആന്ധ്രാപ്രദേശിനും, ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരത്തിനും സമീപം പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തും. തുടര്‍ന്ന് ഏതാണ്ട് സമാന്തരമായും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്ന് വടക്കോട്ട് നീങ്ങുകയും ഡിസംബര്‍ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരം കടക്കാനുമാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button