തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തിയതിയും സഹിതം:
നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).
സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, ഞായര്‍).
ഗോരഖ്പൂര്‍-കൊച്ചുവേളി (12511, ചൊവ്വ), കൊച്ചുവേളി-ഗോരഖ്പൂര്‍ (12512, ബുധന്‍).
തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, ഞായര്‍), തിരുവനന്തപുരം-ന്യൂഡല്‍ഹി (12625, തിങ്കള്‍).
ന്യൂഡല്‍ഹി-തിരുവനന്തപുരം (12626, ചൊവ്വ), ന്യൂഡല്‍ഹി തിരുവനന്തപുരം (12626, ബുധന്‍).
നാഗര്‍കോവില്‍-ഷാലിമാര്‍ (12659, ഞായര്‍), ഷാലിമാര്‍-നാഗര്‍കോവില്‍(12660, ബുധന്‍).
ധന്‍ബാദ്-ആലപ്പുഴ (13351, ഞായര്‍), ധന്‍ബാദ് -ആലപ്പുഴ (13351, തിങ്കള്‍).
ആലപ്പുഴ-ധന്‍ബാദ് (13352, ബുധന്‍), ആലപ്പുഴ–ധന്‍ബാദ് (13352, വ്യാഴം)
സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായര്‍), സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കള്‍).
സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ), തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ).
തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധന്‍), തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം).
ടാറ്റ- എറണാകുളം (18189, ഞായര്‍), എറണാകുളം-ടാറ്റ (18190, ചൊവ്വ).
കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധന്‍), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം).
എറണാകുളം-പട്‌ന (22643, തിങ്കള്‍), പട്‌ന-എറണാകുളം (22644, വ്യാഴം).
കൊച്ചുവേളി-കോര്‍ബ (22648, തിങ്കള്‍), കോര്‍ബ-കൊച്ചുവേളി (22647, ബുധന്‍).
പട്‌ന-എറണാകുളം (22670, ചൊവ്വ)
ബിലാസ്പൂര്‍-എറണാകുളം (22815, തിങ്കള്‍), എറണാകുളം-ബിലാസ്പൂര്‍ (22816, ബുധന്‍).
ഹാതിയ- എറണാകുളം (22837, തിങ്കള്‍), എറണാകുളം-ഹാതിയ (22838, ബുധന്‍).
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് വടക്കന്‍ തമിഴ്‌നാട്ടിലെയും തെക്കന്‍ ആന്ധ്രയിലെയും തീരദേശ ജില്ലകള്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments