ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽഗാന്ധി വ്യക്തമാക്കി. ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു. താൽക്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാൽ നിശ്ചയദാർഢ്യത്തോടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ വിശദീകരിച്ചു.
Read Also: ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്തസാധ്യത: യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്
Post Your Comments