KottayamLatest NewsKeralaNattuvarthaNews

ഡ്രൈ ​ഡേ​ പരിശോധന: വ്യ​ത്യ​സ്ത അ​ബ്കാ​രി കേ​സു​ക​ളി​ൽ ര​ണ്ടുപേ​ർ എക്‌സൈസ്​ പിടിയിൽ

മാ​ട്ടു​ക്ക​ട്ട പീ​ടി​ക​പ​റ​മ്പി​ൽ ജ​യ​രാ​ജ്(55), കോ​വി​ൽ​മ​ല തു​ള​സി​പ്പ​ടി വ​ട​ക്കേ​മു​ണ്ട​ത്താ​ന​ത്ത് റോ​യ് (53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

ക​ട്ട​പ്പ​ന: ഡ്രൈ ​ഡേ​യി​ൽ വ്യ​ത്യ​സ്ത അ​ബ്കാ​രി കേ​സു​ക​ളി​ൽ ര​ണ്ടുപേ​രെ ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് അറസ്റ്റ് ചെയ്തു. മാ​ട്ടു​ക്ക​ട്ട പീ​ടി​ക​പ​റ​മ്പി​ൽ ജ​യ​രാ​ജ്(55), കോ​വി​ൽ​മ​ല തു​ള​സി​പ്പ​ടി വ​ട​ക്കേ​മു​ണ്ട​ത്താ​ന​ത്ത് റോ​യ് (53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജ​യ​രാ​ജി​ൽ നി​ന്ന് നാ​ല്​ ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും റോ​യി​യി​ൽ നി​ന്ന് വ്യാ​ജ മ​ദ്യ​വും കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത് ഇന്ത്യയില്‍, രണ്ടാം സ്ഥാനം ഇസ്രായേലിന്

ഡ്രൈ​ഡേ​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​യ​രാ​ജ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ജ മ​ദ്യം നി​ർ​മ്മി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, ക​ട്ട​പ്പ​ന റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ സു​രേ​ഷ് റെ​യ്​​ഡി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. വീ​ടി​നു​ള്ളി​ൽ നി​ന്ന് വ്യാ​ജ മ​ദ്യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ഇ​യാ​ൾ മു​ൻ​പും സ​മാ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ ആ സിനിമയിലെ കഥാപാത്രത്തിന്റെ രംഗം ഉപയോഗിക്കുന്നു: ജെയ്ക് സി. തോമസ്

പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ സ​ലാം, അ​സി.​പ്രി​വ​ന്‍റീ​വ്​ ഓ​ഫീ​സ​ർ​മാ​രാ​യ സ​ജി​മോ​ൻ ജി. ​തു​ണ്ട​ത്തി​ൽ, ജോ​സി വ​ർ​ഗീ​സ്, സി.​ഇ.​ഒ​മാ​രാ​യ സി.​എ​ൻ ജി​ൻ​സ​ൺ, എ​സ്. ശ്രീ​കു​മാ​ർ, എം.​സി സാ​ബു​മോ​ൻ, പി.​കെ ബി​ജു​മോ​ൻ, ഷീ​ന തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button