
കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെ(41)യാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ഡ്രൈ ഡേ പരിശോധന: വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ടുപേർ എക്സൈസ് പിടിയിൽ
കോട്ടയത്തു നിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇയാൾ പെൺകുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
Read Also : ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത് ഇന്ത്യയില്‍, രണ്ടാം സ്ഥാനം ഇസ്രായേലിന്
പെൺകുട്ടിയുടെ പരാതിയെ തുടർന്ന്, പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Post Your Comments