കട്ടപ്പന: ഡ്രൈ ഡേയിൽ വ്യത്യസ്ത അബ്കാരി കേസുകളിൽ രണ്ടുപേരെ കട്ടപ്പന എക്സൈസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട പീടികപറമ്പിൽ ജയരാജ്(55), കോവിൽമല തുളസിപ്പടി വടക്കേമുണ്ടത്താനത്ത് റോയ് (53) എന്നിവരാണ് പിടിയിലായത്. ജയരാജിൽ നിന്ന് നാല് ലിറ്റർ വിദേശ മദ്യവും റോയിയിൽ നിന്ന് വ്യാജ മദ്യവും കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.
Read Also : ലോകത്ത് ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ളത് ഇന്ത്യയില്‍, രണ്ടാം സ്ഥാനം ഇസ്രായേലിന്
ഡ്രൈഡേയുടെ ഭാഗമായി രാവിലെ നടത്തിയ പരിശോധനയിലാണ് ജയരാജ് അറസ്റ്റിലായത്. വ്യാജ മദ്യം നിർമ്മിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്, കട്ടപ്പന റേഞ്ച് ഇൻസ്പെക്ടർ പി.കെ സുരേഷ് റെയ്ഡിന് നേതൃത്വം നൽകിയത്. വീടിനുള്ളിൽ നിന്ന് വ്യാജ മദ്യവും കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Read Also : ഗാത്രിക്കെതിരെ അധിക്ഷേപം നടത്താൻ ആ സിനിമയിലെ കഥാപാത്രത്തിന്റെ രംഗം ഉപയോഗിക്കുന്നു: ജെയ്ക് സി. തോമസ്
പ്രിവൻറ്റീവ് ഓഫീസർ അബ്ദുൽ സലാം, അസി.പ്രിവന്റീവ് ഓഫീസർമാരായ സജിമോൻ ജി. തുണ്ടത്തിൽ, ജോസി വർഗീസ്, സി.ഇ.ഒമാരായ സി.എൻ ജിൻസൺ, എസ്. ശ്രീകുമാർ, എം.സി സാബുമോൻ, പി.കെ ബിജുമോൻ, ഷീന തോമസ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments