ErnakulamLatest NewsKeralaNattuvarthaNews

‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍

കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വിസിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രാർ സർക്കുലർ ഇറക്കിയത്.

നേരത്തെ, നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മിയാചൗങ്’ ചുഴലിക്കാറ്റ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് നൽകിയ ഉപഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ചുവെന്ന് സർക്കാർ അറിയിച്ചതിന് ശേഷവും മലപ്പുറത്ത് വിദ്യാർഥികളെ അണിനിരത്തിയെന്നാണ് ഹർജിക്കാരന്റെ പരാതി. എന്നാൽ, ഇക്കാര്യത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്ന് സർക്കാർ വിശദീകരണം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button