KollamKeralaNattuvarthaLatest NewsNewsCrime

‘കൊന്നുതരാമോ എന്നു ചോദിച്ചു, ഞാൻ സമ്മതിച്ചു’: ഇസ്രയേൽ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ യുവതിയെ കഴുത്തറുത്തും വയറ്റിൽ കുത്തേറ്റും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഇസ്രയേൽ സ്വദേശിനിയായ രാധ എന്ന് വിളിക്കുന്ന സ്വത്വയാണ് (36) ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്. യുവതിയോടൊപ്പം ബന്ധുവീട്ടിൽ താമസിച്ചിരുന്ന കൃഷ്ണചന്ദ്രനെ (75) ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആവശ്യപ്രകാരം താനാണ് കൊല നടത്തിയതെന്ന് കൃഷ്ണചന്ദ്രൻ വ്യക്തമാക്കി.

സ്വത്വയ്ക്ക് രോഗമുണ്ടായിരുന്നു എന്നും രോഗം മാറാത്തതിന്റെ മനോവിഷമത്തിൽ രാധ സ്വയം മരിക്കാൻ ശ്രമിച്ചുവെന്നുമാണ് കൃഷ്ണചന്ദ്രൻ പറയുന്നത്. എന്നാൽ, കഴുത്തറുത്തു മരിക്കാൻ അവൾർക്കു കഴിഞ്ഞില്ല. തുടർന്ന് തന്നോട് കൊന്നുതരാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് താൻ സ്വത്വയെ കൊലപ്പെടുത്തിയതെന്നും കൃഷ്ണചന്ദ്രൻ പോലീസിനോടു പറഞ്ഞു. അതിനുശേഷം രാധയില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് താൻ സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു. എന്നാൽ, കൃഷ്ണചന്ദ്രൻ്റെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നും മൊഴി പൂർണ്ണമായും വിശ്വാസയോഗ്യമല്ലെന്നുമാണ് പോലീസ് പറയുന്നത്.

കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വഴി യുവാവിന് വെട്ടേറ്റു: കേസെടുത്ത് പോലീസ്

കൊല്ലം പുന്തലത്താഴം ഡീസൻ്റ് ജംഗ്ഷന് സമീപം കോടാലിമുക്കിൽ കൃഷ്ണചന്ദ്രൻ്റെ ജ്യേഷ്ഠൻ്റെ മകൻ രവിചന്ദ്രൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വർഷങ്ങളായി ഉത്തരാഖണ്ഡിൽ യോഗ പരിശീലകനായിരുന്ന കൃഷ്ണചന്ദ്രൻ, അവിടെ യോഗ പരിശീലനത്തിന് എത്തിയ യുവതിയുമായി പരിചയത്തിൽ ആകുകയായിരുന്നു. പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും നീങ്ങി. ഉത്തരാഖണ്ഡിലെ യോഗ പരിശീലനം മതിയാക്കി ഇരുവരും ഒരുവർഷം മുമ്പ് കൃഷ്ണചന്ദ്രൻ കോടിലിമുക്കിലുള്ള രവിചന്ദ്രൻ്റെ വാടക വീട്ടിലെത്തി താമസം ആരംഭിക്കുകയായിരുന്നു.

6 മാസത്തിനിടെ കൊല്ലപ്പെട്ടത് 9 സ്ത്രീകള്‍, ജനങ്ങളെ ഭീതിയിലാഴ്ത്തി സീരിയല്‍ കില്ലര്‍: പൊലീസ് തെരച്ചില്‍

ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആയുർവേദ ചികിത്സയ്ക്കെന്ന പേരിലാണ് കൃഷ്ണചന്ദ്രൻ യുവതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ രവിചന്ദ്രൻ ജോലിക്ക് പോയിരുന്നു. ബന്ധുവീട്ടിലേക്ക് പോയ ഭാര്യ ബിന്ദു വൈകിട്ട് മൂന്നരയോടെ മടങ്ങിയെത്തിയപ്പോൾ വീടിൻ്റെ വാതിലുകൾ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ബിന്ദു ജനാലയിൽ മുട്ടിയതോടെ കൃഷ്ണചന്ദ്രനെത്തി പിൻവാതിൽ തുറന്നുവെന്നും ബിന്ദു പറയുന്നു. അകത്തു കയറിയ ബിന്ദു കണ്ടത് സ്വത്വ ഹാളിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതാണ്.

ഇതു കണ്ട് ബിന്ദു നിലവിളിച്ചതോടെ കൃഷ്ണചന്ദ്രൻ പെട്ടെന്ന് വാതിലടച്ചു. ബിന്ദുവിൻ്റെ നിലവിളി കേട്ട് അയൽവാസികളെത്തി വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. വാതിൽ തുറന്ന അയൽവാസികൾ കണ്ടത് കൃഷ്ണചന്ദ്രൻ സ്വയം വയറ്റിൽ കുത്തി അവശനായി കടിക്കുന്നതാണ്. നാട്ടുകാർ അപ്പോൾത്തന്നെ സ്വത്വയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button