കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാർ പൊതുവെ എല്ലാവരിൽ നിന്നും അകന്ന് ജീവിക്കുന്നയാളാണെന്ന് നാട്ടുകാർ. ഒറ്റപ്പെട്ട ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന് നാട്ടുകാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരുമായി സൗഹൃദം സൂക്ഷിക്കാത്ത പത്മകുമാര്‍ ബിസിനസുകാരനാണ്. ഭാര്യ കവിത സ്വന്തം ബേക്കറിയിലാണ് ജോലി ചെയ്യുന്നത്.
കേബിൾ ടിവി ബിസിനസ് ആയിരുന്നു ആദ്യം ഇയാളുടെ ജോലി. പിന്നീട് റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു ബേക്കറി നടത്തുന്നുണ്ട്. ഈ ബേക്കറിയുടെ കാര്യങ്ങൾ നോക്കി നടത്തുന്നത് പത്മകുമാറിന്റെ ഭാര്യയാണ്. ഇവര്‍ക്ക് ജോലിയില്ല. ഇവർക്ക് ഫാം ഉള്ളതായും നാട്ടുകാർ പറഞ്ഞു. ഇയാൾ രണ്ട് കാറുകളുണ്ട്. കുട്ടിയെ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനുള്ള പൊലീസ് അന്വേഷണം ശക്തമായി നടക്കവെ ഇന്നലെ ഉച്ചവരേയും പത്മകുമാര്‍ മാമ്പള്ളിക്കുന്നിലെ ‘കവിതാലയം’ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പിടിയിലായ പത്മകുമാർ പൊലീസിന് മൊഴി നൽകി. മകളുടെ നഴ്സിംഗ് പ്രവേശനത്തിനായി 5 ലക്ഷം നൽകിയിരുന്നുവെന്നും എന്നാൽ മകൾക്ക് പ്രവേശനം ലഭിച്ചില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രവേശനം ലഭിക്കാതിരുന്നിട്ടും തങ്ങൾ നൽകിയ പണം കുട്ടിയുടെ അച്ഛൻ തിരിച്ചു നൽകിയില്ലെന്നും കുടുംബത്തെ ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
Post Your Comments