വയനാട് : രാഹുല്‍ ഗാന്ധി എംപി നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ ഉദ്ഘാടനം ചെയ്ത് പി.വി അന്‍വര്‍ എംഎല്‍എ. ഇന്ന് വൈകീട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഇന്നലെ വൈകീട്ട് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ പിഎംജി- എസ്വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്.
Read Also: ഗാസ മുനമ്പില്‍ കരാര്‍ ലംഘിച്ച് ഹമാസ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം
അതേസമയം, അന്‍വറിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎല്‍എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ലംഘിച്ചാണെന്നാണ് വിമര്‍ശനം. പിഎംജി എസ്-വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍.
എന്നാല്‍ ഇതിന് മറുപടിയുമായി പി.വി അന്‍വര്‍ രംഗത്തുവന്നു. ‘തന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ റോഡുകള്‍ക്ക് അനുമതി ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നു’,അദ്ദേഹം വിശദീകരിച്ചു.
Post Your Comments