WayanadKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ അറസ്റ്റിൽ

പാ​ലാ​ക്കോ​ളി തോ​പ്പി​ല്‍ ഋ​ഷി​കേ​ശ് സാ​ഹി​നി(24), ഒ​ണ്ട​യ​ങ്ങാ​ടി മൈ​താ​ന​ത്ത് മു​ഹ​മ്മ​ദ് റാ​ഷി​ദ്(24) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്

മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ൽ വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഞ്ചാ​വു​മാ​യി നാ​ല് യു​വാ​ക്ക​ൾ എക്സൈസ് പി​ടി​യി​ൽ. പാ​ലാ​ക്കോ​ളി തോ​പ്പി​ല്‍ ഋ​ഷി​കേ​ശ് സാ​ഹി​നി(24), ഒ​ണ്ട​യ​ങ്ങാ​ടി മൈ​താ​ന​ത്ത് മു​ഹ​മ്മ​ദ് റാ​ഷി​ദ്(24) എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് സ​ര്‍ക്കി​ൽ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ജി​ത്ച​ന്ദ്ര​നും സം​ഘ​വും ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ചേ​കാ​ടി പാ​ല​ത്തി​നു സ​മീ​പം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ കൈ​വ​ശം 30 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്, കെ.​എ​ൽ 72 ഡി 1861 ​ന​മ്പ​ർ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഋ​ഷി​കേ​ശ് ക​ഞ്ചാ​വു​കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന​യാ​ളാ​ണ്.

Read Also : അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറരുത്: മുഖ്യമന്ത്രി

2018-ൽ ​ബൈ​ര​ക്കു​പ്പ​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ബൈ​ക്കി​ൽ ക​ട​ത്തി​കൊ​ണ്ടു വ​ര​വേ ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​ക്ക്പോ​സ്റ്റി​ന്റെ ബാ​രി​ക്കേ​ട് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്.

കേ​ര​ള എ​ക്‌​സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ യൂ​ണി​റ്റ് വ​യ​നാ​ട് പാ​ർ​ട്ടി​യും ബ​ത്തേ​രി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ.​ബി. ബാ​ബു​രാ​ജും പാ​ർ​ട്ടി​യും പെ​രി​ക്ക​ല്ലൂ​ർ ക​ട​വ്, ഡി​പ്പോ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പു​ൽ​പ​ള്ളി ചെ​റ്റ​പ്പാ​ലം സ്വ​ദേ​ശി മ​നു ബാ​ബു എ​ന്ന​യാ​ൾ പി​ടി​യി​ലാ​യ​ത്.

64 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ചീ​യ​മ്പം സ്വ​ദേ​ശി ഇ.​കെ. ഷി​ജി​ൽ എ​ന്ന​യാ​ളെ​യും പി​ടി​കൂ​ടിയിട്ടുണ്ട്. പ​രി​ശോ​ധ​ന​യി​ൽ പ്ര​വ​ന്റി​വ് ഓ​ഫീസ​ർ എം. ​സോ​മ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ടി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, വി.​എ​സ്. സു​മേ​ഷ്, കെ.​ആ​ർ ധ​ന്വ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button