ജിഎസ്ടിയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും റിപ്പോർട്ട് ചെയ്യാറുള്ളത്. വളരെ തന്ത്രപരമായ രീതിയിൽ തട്ടിപ്പുകൾ നടത്തുന്നതിനാൽ, വഞ്ചിതരാകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ജിഎസ്ടി കൗൺസിലിന്റെ കണക്കനുസരിച്ച്, ജിഎസ്ടി തട്ടിപ്പുകളിൽ ഭൂരിഭാഗവും നടക്കുന്നത് വ്യാജ ഇൻവോയിസ് ബില്ലുകളിലൂടെയാണ്. മിക്ക ആളുകൾക്കും ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് തട്ടിപ്പുകാരുടെ വിജയമായി മാറിയിരിക്കുന്നത്.
വ്യാജ ഇൻവോയ്സുകളിലൂടെ തട്ടിപ്പുകാർ നികുതിയുടെ പേരിൽ അനാവശ്യമായാണ് പണം തട്ടിയെടുക്കുന്നത്. ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണമോ, ജിഎസ്ടി പേയ്മെന്റോ ഇല്ലാതെപോലും, തട്ടിപ്പുകാർ വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെയാണ് കബളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഇവ എങ്ങനെയെന്ന് പരിശോധിക്കാം.
- ജിഎസ്ടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ നൽകിയിരിക്കുന്ന ‘Search Taxpayer’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് ദൃശ്യമാകുന്ന പേജിൽ ജിഎസ്ടി ബില്ലിലെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ (GSTIN) രേഖപ്പെടുത്തുക.
- ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പർ യഥാർത്ഥമാണെങ്കിൽ ബില്ലുമായി ബന്ധപ്പെട്ട വിവരം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
Post Your Comments