റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു. നവംബർ 30നാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി പൂർത്തിയാകുക. യൂണിറ്റിന് 6,132 രൂപ നിരക്കിലാണ് മെച്യൂരിറ്റി തുക നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബർ 20-നും 24-നും ഇടയിലുള്ള ഒരാഴ്ചയിലെ സ്വർണവിലയുടെ ശരാശരി കണക്കാക്കിയാണ് വില നിശ്ചയിച്ചിട്ടുള്ളത്. എല്ലാ വർഷവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബോണ്ട് വിൽപ്പന നടത്താറുണ്ട്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഇവ വാങ്ങാവുന്നതാണ്. ഒരു വ്യക്തിക്ക് പരമാവധി നാല് കിലോഗ്രാം വരെയും, ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെയുമാണ് സ്വർണം വാങ്ങാൻ കഴിയുക.
2015 നവംബർ 30-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യത്തെ സോവറിൻ ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്. അന്ന് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയായിരുന്നു നിരക്ക്. എന്നാൽ, 2023 നവംബർ 30-ന് കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപകർക്ക് യൂണിറ്റിന് 6,132 രൂപയാണ് തിരികെ ലഭിക്കുക. അതായത്, എട്ട് വർഷം കൊണ്ട് ഇരട്ടിയിലധികം ലാഭമാണ് നിക്ഷേപകർ കൈവരിച്ചിരിക്കുന്നത്. ഗോൾഡ് ബോണ്ടിൽ നിന്ന് ലഭിച്ച പലിശ കണക്കാക്കാതെ തന്നെ 128.5 ശതമാനമാണ് നേട്ടം. വാർഷിക ആദായ പ്രകാരമാണെങ്കിൽ നേട്ടം 10.88 ശതമാനമാണ്.
Also Read: നിര്‍ത്താന്‍ പറഞ്ഞയിടത്ത് ബസ് നിര്‍ത്തിയില്ല: വയോധിക ബസിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു
Post Your Comments