ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാന സർക്കാരിനെതിരെ നിർണായക നീക്കവുമായി ഗവർണർ: ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടു. ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്‍സ്ലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്.

പൊതുജനാരോഗ്യ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ക്കെതിരെ കേരളം നല്‍കിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെതിരെയാണ് കേരളം കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ ദിവസം കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിംകോടതിയുടെ നോട്ടീസ് അയച്ചിരുന്നു.

തൃശൂരില്‍ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു

ഗവർണറുടെ പക്കലുള്ള ബില്ലുകളിലുള്ള തീരുമാനം നീട്ടാൻ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ രാജ്ഭവനില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ പിടിച്ചുവയ്ക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെയാണ് സർക്കാർ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button