
കുമളി: മാസങ്ങൾക്ക് മുമ്പ് വണ്ടിപ്പെരിയാർ ഡൈമുക്കിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ നോട്ട് അച്ചടിച്ച പ്രസിന്റെ ഉടമയെ തമിഴ്നാട് പൊലീസിൽ നിന്ന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചെന്നൈ വടപളനി സ്വദേശി കാർത്തികേയൻ രാമദാസിനെയാണ്(41) കസ്റ്റഡിയിൽ വാങ്ങിയത്. വണ്ടിപ്പെരിയാറിൽ കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ഉൾപ്പടെ നേരത്തേ പിടിയിലായിരുന്നു.
Read Also : കുബ്ബൂസ് ചോദിച്ചുവന്നു: ഇല്ലെന്ന് പറഞ്ഞപ്പോൾ കടക്കും ജീവനക്കാരനും നേരെ ആക്രമണം, പരാതി
തമിഴ്നാട്ടിൽ 42 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയിലായിരുന്നു. ഈ സംഘത്തിന് വണ്ടിപ്പെരിയാർ കള്ളനോട്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രസ് ഉടമയെ കസ്റ്റഡിയിൽ വാങ്ങിയത്.
കാർത്തികേയൻ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണ ചുമതല.
Post Your Comments