MalappuramLatest NewsKeralaNattuvarthaNews

വീ​ടും പു​ര​യി​ട​വും എ​ഴു​തി​ക്കൊ​ടു​ത്തില്ല, മാതാവിന് മകന്റെ ക്രൂര മർദനം: അറസ്റ്റ്

വ​ഴി​ക്ക​ട​വ് ക​വ​ള​പൊ​യ്ക പു​തു​പ​റ​മ്പി​ൽ ദി​നേ​ശി​നെ​(39)യാ​ണ് അറസ്റ്റ് ചെയ്തത്

നി​ല​മ്പൂ​ർ: വീ​ടും പു​ര​യി​ട​വും എ​ഴു​തി​ക്കൊ​ടു​ക്കാ​ത്ത​തി​ലെ വി​രോ​ധ​ത്താ​ൽ മാ​താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ യു​വാവ് പൊലീസ് പിടിയിൽ. വ​ഴി​ക്ക​ട​വ് ക​വ​ള​പൊ​യ്ക പു​തു​പ​റ​മ്പി​ൽ ദി​നേ​ശി​നെ​(39)യാ​ണ് അറസ്റ്റ് ചെയ്തത്. വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം? ചോദ്യശരങ്ങളുമായി ഗവര്‍ണര്‍

മാ​താ​വി​നെ മ​ക​ൻ മ​ർ​ദി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റി. മാ​താ​വി​ന്റെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്ത പ്ര​തി​ക്കെ​തി​രെ വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ൽ പോ​ക്സോ അ​ട​ക്കം മ​റ്റു കേ​സു​ക​ളു​മു​ണ്ട്.

Read Also : 2 വര്‍ഷം മന്ത്രിയുടെ സ്റ്റാഫായാൽ പെന്‍ഷൻ, 35 വർഷം ജോലിചെയ്തവർക്കില്ല: എന്തിനാണ് ഈ നവകേരള യാത്ര?- ഗവർണർ

വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ എ​സ്.​ഐ മ​നോ​ജ്, പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ര​തീ​ഷ്, ശ്രീ​കാ​ന്ത്, അ​ല​ക്സ് കൈ​പ്പി​നി എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സംഘത്തിലുണ്ടായിരുന്നു. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button