Latest NewsNewsTechnology

ബിഎസ്എൻഎൽ സേവനങ്ങൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

ഏതൊരു വ്യക്തിക്കും ബിഎസ്എൻഎൽ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ കഴിയുന്നതാണ്

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഇത്തവണ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വാട്സ്ആപ്പ് ചാറ്റ്ബോട്ടിനാണ് രൂപം നൽകിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇതിലൂടെ ലാൻഡ് ലൈൻ/ ഫൈബർ സേവനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, ബില്ലുകൾ അടയ്ക്കാനും സാധിക്കും. ഏതൊരു വ്യക്തിക്കും ബിഎസ്എൻഎൽ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ കഴിയുന്നതാണ്. പുതിയ ഫൈബർ ബാൻഡിനുള്ള ഓപ്ഷൻ, പരാതി അയക്കാനുള്ള സംവിധാനം എന്നിവയും ഇതിലുണ്ട്. വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന വിധം പരിചയപ്പെടാം.

18004444 എന്ന ഫോൺ നമ്പർ സേവ് ചെയ്തശേഷം വാട്സ്ആപ്പ് തുറക്കുക. വെരിഫൈഡ് ടിക് മാർക്കായ പച്ചനിറത്തിലുള്ള ചിഹ്നം ഉണ്ടെന്ന് ഉറപ്പുവരുത്തുക. തുടർന്ന്, ബിഎസ്എൻഎൽ സേവനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ‘Hi’ എന്ന സന്ദേശം അയക്കുക. പിന്നാലെ ‘Welcome to BSNL customer Helpline ‘ എന്ന മെസ്സേജ് ലഭിക്കുന്നതാണ്. ഇത് മെയിൻ തുറന്നാൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ പട്ടിക കാണാനാകും. ഇതിൽ നിന്ന് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്. പുതിയ ഫൈബർ കണക്ഷൻ എടുക്കുന്നതിനായി ‘ബുക്ക് മൈ ഫൈബർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.

Also Read: ആദ്യ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യൂരിറ്റി തുക പ്രഖ്യാപിച്ചു, നിക്ഷേപകർക്ക് ലഭിച്ചത് ഇരട്ടിയിലധികം ലാഭം

shortlink

Related Articles

Post Your Comments

Related Articles


Back to top button