KollamNattuvarthaLatest NewsKeralaNews

ട്രെ​യി​നി​ൽ ക​ഞ്ചാ​വ്​ ക​ട​ത്ത്: അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​ സി​ൽ​ച​ർ-​തി​രുവ​ന​ന്ത​പു​രം അ​രോ​​ണൈ എ​ക്സ്​​പ്ര​സി​ലാ​ണ്​ മൂ​ന്നു​യാ​ത്ര​ക്കാ​രി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്

കൊ​ല്ലം: ട്രെ​യി​നി​ൽ ക​ഞ്ചാ​വ്​ ക​ട​ത്തി​യ അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​ സി​ൽ​ച​ർ-​തി​രുവ​ന​ന്ത​പു​രം അ​രോ​​ണൈ എ​ക്സ്​​പ്ര​സി​ലാ​ണ്​ മൂ​ന്നു​യാ​ത്ര​ക്കാ​രി​ൽ​ നി​ന്ന്​ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്​.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ റെ​യി​ൽ​വേ എ​സ്.​പി ജി. ​ഗോ​പ​കു​മാ​റി​ന്റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ആ​ർ.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി അ​നി​ൽ​കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല്​​ ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​ത്.

Read Also : കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്,രക്തത്തിലൂടെ പകരുന്ന ഈ രോഗം മറ്റുള്ളവരിലേക്കും പകര്‍ത്താന്‍ ശ്രമം

നാലരക്കിലോ കഞ്ചാവും അഞ്ച്​ കിലോ നിരോധിത പുകയില ഉൽപന്നങ്ങളുമാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. പ​ശ്ചിമ​ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി​യാ​യ ഫി​റോ​സ്​ അ​ലി, ന്യൂ​ജ​ൽ​പാ​യി​ഗു​ഡി സ്വ​ദേ​ശി ധ​ന​ര​ഞ്ജ​ൻ, അ​സം സ്വ​ദേ​ശി ബി​ഗാ​ഷ്​ മ​ണ്ഡ​ൽ എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പു​ന​ലൂ​ർ ഗ​വ. റെ​യി​ൽ​വേ പൊ​ലീ​സ് (ജി.​ആ​ർ.​പി) ഇ​ന്റ​ലി​ജ​ന്‍സ്​ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. ഗ​വ. റെ​യി​ൽ​വേ പൊ​ലീ​സ് പു​ന​ലൂ​ർ എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, റെ​യി​ൽ​വേ പൊ​ലീ​സ് ഇ​ന്റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ എ. ​അ​ഭി​ലാ​ഷ്, യു. ​ബ​ർ​ണ​ബാ​സ്, തി​രു​വ​ന​ന്ത​പു​രം ജി.​ആ​ർ.​പി ഷാ​ഡോ പൊ​ലീ​സി​ലെ എ​സ്.​വി. സു​രേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button