തൃശ്ശൂര്‍: വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഗുരുതര രോഗമെന്ന് റിപ്പോര്‍ട്ട്. 25 വര്‍ഷത്തിലേറെയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന അമ്പായത്തോട് അഷ്‌റഫെന്ന തടവുകാരനാണ് രക്തത്തിലൂടെ പകരുന്ന രോഗം (ഹെപ്പറ്റൈറ്റിസ് സി) ബാധിച്ചത്. ഇതോടെ, സഹതടവുകാരിലേക്കും ജയില്‍ ജീവനക്കാരിലേക്കും രോഗം പകര്‍ത്താനുള്ള പ്രവണത കൂടിവരുന്നതായി ജയില്‍വകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also: റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും, അതിനുള്ള ആലോചനകള്‍ തുടങ്ങി: ഗതാഗത മന്ത്രി ആന്റണി രാജു
അഷ്‌റഫിനെ അതിസുരക്ഷാ ജയിലിലേക്ക് എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സെന്‍ട്രല്‍ ജയില്‍ അധികൃതരും ജില്ലാ ജയില്‍ അധികൃതരും ആഭ്യന്തരവകുപ്പിന് നല്‍കി. മറ്റു തടവുകാരിലേക്ക് രോഗം പകര്‍ത്താന്‍ സ്വയം മുറിവേല്‍പ്പിക്കുകയും മറ്റ് തടവുകാരെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായും ജയില്‍ അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ജയിലില്‍ ഗുണ്ട മരട് അനീഷിനെ ദേഹമാസകലം ഇയാള്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. രോഗം പകര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് നിഗമനം. ഈ സംഭവത്തിനു ശേഷം അഷ്‌റഫിനെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി ജില്ലാ ജയിലില്‍ ഒറ്റയ്ക്ക് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Post Your Comments