KeralaLatest NewsNews

കാമുകന് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ അമ്മ മൗനാനുവാദം നല്‍കി: അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകന്‍ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസില്‍ അമ്മയെയും കാമുകന്‍ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലന്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

Read Also: കോ­​ഴ­​ഞ്ചേ­​രി ജി​ല്ല ആ­​ശു­​പ­​ത്രി­​യി​ല്‍ ഓ­​ക്‌­​സി­​ജ​ന്‍ പ്ലാ​ന്‍റി​ല്‍ പൊ­​ട്ടി­​ത്തെ­​റി: അന്വേഷണം

അതേസമയം, പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിലായി. ചെര്‍പ്പുളശ്ശേരി പന്നിയംകുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button