Latest NewsNewsIndiaBusiness

അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ച് ഇന്ത്യ, ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത

മുൻ വർഷം ഇതേ കാലയളവിൽ ക്രൂഡോയിൽ, പ്രകൃതിവാതക ഇറക്കുമതിക്കായി രാജ്യം 1,580 കോടി ഡോളറാണ് ചെലവഴിച്ചത്

അസംസ്കൃത എണ്ണയുടെ ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിച്ച് ഇന്ത്യ. വിദേശ ആശ്രയത്വം പരമാവധി കുറച്ച്, സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര എണ്ണ ഉൽപ്പാദനം വലിയ തോതിൽ ഉയർത്തിയത്. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ പ്രതിമാസ ക്രൂഡോയിൽ ഉൽപ്പാദനം 2.2 ശതമാനം ഉയർന്ന്, 25 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഇതോടെ, ഇന്ത്യയുടെ മൊത്തം ക്രൂഡോയിൽ ഇറക്കുമതി ബാധ്യതയിൽ 3 ശതമാനത്തിലധികമാണ് കുറവ് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കഴിഞ്ഞ ആറ് മാസ കാലയളവിൽ ക്രൂഡോയിൽ ഇറക്കുമതി 2.5 ശതമാനമാണ് കുറഞ്ഞത്.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, ഓയിൽ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് അസംസ്കൃത എണ്ണയുടെ ഉൽപ്പാദനത്തിൽ വലിയ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം ഇന്ത്യയിലേക്കുള്ള ക്രൂഡോയിലിന്റെയും, പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി ബിൽ 980 കോടി ഡോളർ ആയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ക്രൂഡോയിൽ, പ്രകൃതിവാതക ഇറക്കുമതിക്കായി രാജ്യം 1,580 കോടി ഡോളറാണ് ചെലവഴിച്ചത്. ഒരു വർഷത്തിനിടെ ക്രൂഡോയിൽ വാങ്ങുന്നതിനായുള്ള ചെലവ് ചുരുക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് മികച്ച ഇളവോടെ ക്രൂഡോയിൽ വാങ്ങിക്കൂട്ടിയതിനോടൊപ്പം, ആഭ്യന്തര ഉൽപ്പാദനം കൂടി വർദ്ധിച്ചതോടെ ഇന്ത്യയുടെ വ്യാപാര കമ്മി വലിയ രീതിയിൽ മെച്ചപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Also Read: ഓരോരോ ഗ്രഹ ദോഷങ്ങൾ ഉണ്ടാവുമ്പോൾ ചെയ്യുന്ന നവഗ്രഹപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button